സഊദിയിൽ വാഹനാപകടം; ആറ് പേർക്ക് ദാരുണ മരണം

0
2878

റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ ത്വായിഫ് റോഡിലാണ് ദാരുണമായ അപകടം നടന്നത്. വാഹനങ്ങൾ തമ്മിലുണ്ടായ കൂട്ടിയിടിയിൽ ആറ് പേർ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പെട്ട കാർ പൂർണ്ണമായും തകർന്നു.

അൽ-ബഹ – തായിഫ് റോഡിൽ തിർബയിലേക്കുള്ള പാതയിലാണ് ഭീകരമായ കൂട്ടിയിടി നടന്നത്. അപകടത്തെത്തുടർന്ന് ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക