ജിദ്ദ ബഗ്ദാദിയ്യ ഈസ്റ്റ് കെ എം സി സി ഇഫ്താർ സംഗമം നടത്തി

റിയാദ്: ജിദ്ദ കെ എം സി സി ബഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രവർത്തകരുടെ വർധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇമ്പീരിയൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ഇഫ്താർ സംഗമം സഊദി കെ.എം.സി.സി നാഷണൽ സെക്രട്ടറിയേറ്റ് മെമ്പറും എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റുമായ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. റമദാൻ വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മീയ വിശുദ്ധി ജീവിതത്തിൽ മുഴുവൻ നിലനിരുത്തണമെന്ന് തങ്ങൾ പറഞ്ഞു. പുണ്യ പ്രവർത്തനങ്ങൾക്ക് പതിന്മടങ് പ്രതിഫലം ലഭിക്കുന്ന റമദാനിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന സി. എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെന്റർ ക്യാമ്പയിൻ വിജയിപ്പിക്കാൻ പ്രവർത്തകർ മുന്നോട്ട് വരണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും പ്രവാസികൾക്ക് ഉപകാരപ്രദമായ ഒട്ടേറെ മാതൃക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ബഗ്ദാദിയ്യ ഈസ്റ്റ് കെ.എം.സി. സി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

പരിപാടിയിൽ ബഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെ.എം.സി.സി പ്രസിഡൻറ് നാണി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഫൈസി മുതവല്ലൂർ നസ്വീഹത് നൽകി. ഏരിയ കെ.എം.സി.സി കമ്മിറ്റി ചെയർമാൻ ടി. കെ അബ്ദുറഹ്മാൻ പാഴൂർ, വയനാട് ജില്ല കെ.എം.സി. സി പ്രസിഡൻറ് റസാഖ് അണക്കായി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അബ്ദുറഹ്മാൻ ബേപ്പൂർ ഖിറാഅത് നടത്തി. ബഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി ഖാലിദ് പാളയാട്ട് സ്വാഗതവും ട്രഷറർ അഡ്വ. ആഫിൽ നന്ദിയും പറഞ്ഞു.

ഷബീർ അലി കോഴിക്കോട്, അബു കട്ടുപ്പാറ, മുഹമ്മദ് റഫീഖ് കൂളത്ത്, സ്വാലിഹ് മാസ്റ്റർ വേങ്ങര, മുജീബ് മുതവല്ലൂർ, നാസർ കാട്ടുപ്പരുത്തി, മുഹമ്മദ് പെരിമ്പിലായി, റസാഖ് പുൽപ്പറ്റ, ജാഫർ വെന്നിയൂർ, ഹംസക്കുട്ടി കാവിൽ, ഫിറോസ് പരതക്കാട്, അഷ്റഫ് കാപ്പാട്ട് എന്നിവർ ഇഫ്താർ പരിപാടിക്ക് നേതൃത്വം നൽകി.