റിയാദ്: ഗാലക്റ്റിക്കോസ് സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ-1 മാഗ്ലൂർ പ്രൈഡ് ടീം ജേതാക്കളായി. റിയാദിലെ എക്സിറ്റ് 18 സുലൈയിൽ ഒന്നര മാസമായി നടന്നു വന്നിരുന്ന ഗാലക്ടിക്കസ് സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച് 17-നു അവസാനിച്ചു. തഹവില് അൽറാജി, മണി ഗ്രാം, എം. കെ ഫുഡ്സ് സ്പോൺസർ ചെയ്ത മത്സരത്തിൽ റിയാദിലെ 20 പ്രമുഖ ടീമുകൾ പങ്കെടുത്തു.
ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ ആയ മലബാർ വേരിയർസ് (എം ഡബ്ലിയു സി സി )യെ 25 റൺസിന് തോൽപിച്ച മംഗ്ലൂർ പ്രൈഡ് ടീം ടൂർണമെന്റ് ജേതാക്കളായി. അൽറാജി മാർക്കറ്റിങ് മാനേജർ മുഹമ്മദ് ആസിഫ് ഹസ്സന്, എം. കെ ഫുഡ് മാനേജിംഗ് ഡയറക്ടർമാരായ ഷാനവാസ്, റിയാസ്, റഹ്മാൻ, മണി ഗ്രാം പ്രധിനിധികളായ ഷബീർ, മസൂദ്, മതീന്, സുഫൈൽ ചെറുവണ്ണൂർ (അമാന നട്സ് ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗാലക്റ്റിക്കോസ് മാനേജർ ഫഹദ് ആനങ്ങാടി, അന്‍വര്‍ മനാഫ്, ഷാഹിന്‍ തോപ്പില്‍, അൻവർ സാദത് പൊന്നാനി എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു. അൻസാർ അലി മൂച്ചിത്തോടൻ മഞ്ചേരി സ്വാഗതവും അഹമ്മദ് അനൂഷ് കല്ലായി നന്ദിയും പറഞ്ഞു.




