നിയന്ത്രണംവിട്ട സ്പോർട്സ് കാർ പറന്ന് ഇടിച്ചിറങ്ങി; മൊറോക്കോ താരം ഗുരുതരാവസ്ഥയിൽ – വിഡിയോ

0
2501

മൊറോക്കോ താരം സഞ്ചരിച്ച സ്പോർട്സ് കാർ അപകടത്തിൽ പെട്ട് താരത്തിനു ഗുരുതര പരിക്ക്. മൊറോക്കോ മിഡ്ഫീൽഡർ സുഫ്യാൻ കെയിൻ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. അതിവേഗത്തിലെത്തിയ കാർ റൗണ്ടെബൗട്ടിൽ ഇടിച്ച് ഉയർന്നുപറന്ന് ഇടിച്ചിറങ്ങുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ അൽപദൂരം പറന്നുനീങ്ങിയ കാർ സമീപത്തെ സ്പോർട്സ് ഹാളിനുള്ളിൽ ഇടിച്ചിറങ്ങി. പരിക്കേറ്റ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബെൽജിയത്തിലെ ലൂവെൻ ക്ലബിനായി കളിക്കുന്ന സുഫ്യാൻ വ്യാഴാഴ്ച രാത്രിയിലാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട് റൗണ്ടബൗണ്ടിലിടിച്ച് മുകളിലൂടെ പറന്നുനീങ്ങുന്ന കാറിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. റോഡിൽ ഇതേ സമയം മറ്റു വാഹനങ്ങളുണ്ടായിരുന്നെങ്കിലും കൂടുതൽ ദുരന്തമില്ലാതെ രക്ഷപ്പെട്ടു. കാർ ചെന്നിറങ്ങിയ സ്പോർട്സ് ഹാളിലും ഈ സമയം ആരുമുണ്ടായിരുന്നില്ല. കെട്ടിടത്തിൽ വലിയ ദ്വാരം രൂപപ്പെട്ടിട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മറ്റു വ്യക്തികളോ കാറുകളോ അപകടത്തിനിരയായില്ലെന്നും പൊലീസ് പറഞ്ഞു. പരമാവധി 90 കിലോമീറ്റർ പരിധി നിശ്ചയിച്ച റോഡിലാണ് മൊറോക്കോ താരത്തിന്റെ കാർ 200 കിലോമീറ്റർ വേഗത്തിൽ പറന്നത്. തൊട്ടുമുമ്പ് അത്രയും വേഗത്തിൽ താരം വാഹനം ഓടിച്ചോയെന്ന് അന്വേഷിച്ചുവരികയാണ്. താരം അപകടത്തിൽ പെട്ട ഞെട്ടിക്കുന്ന വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക