റിയാദ്: റിയാദിൽ കാറുമായി യുവാവിന്റെ അക്രമ പരമ്പര. നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥലത്ത് അക്രമ താണ്ഡവമാടിയ യുവാവിനെ കീഴടക്കാൻ സമീപവാസികൾ നടത്തിയ കടുത്ത ശ്രമം വിഫലമാക്കുകയും അക്രമം തുടരുകയും ചെയ്തതിനു പിന്നാലെ ഒടുവിൽ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ് മേഖലയുടെ തെക്ക് ഭാഗത്തുള്ള ഒരു കാർ ഷോറൂം റോഡിൽ ആണ് സംഭവം അരങ്ങേറിയത്. നിരവധി വാഹനങ്ങൾ ഇടിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്യുമ്പോൾ പ്രതി അസാധാരണമായ അവസ്ഥയിലാണെന്ന് കണ്ടെത്തി.
സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും 7 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സുരക്ഷാ അധികാരികൾ കണക്കാക്കിയ നാശനഷ്ടങ്ങളിൽ വ്യക്തമായി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന, നിരവധി വാഹനങ്ങൾ ഇടിച്ചു തകർക്കുകയും വെടിവയ്ക്കുകയും ഉൾകൊള്ളുന്ന വീഡിയോ ഉള്ളടക്കത്തിന്റെ വസ്തുത പരിശോധിക്കാനും വ്യക്തിയെ അറസ്റ്റ് ചെയ്യാനും പബ്ലിക് പ്രോസിക്യൂട്ടർ ഷെയ്ഖ് സഊദ് ബിൻ അബ്ദുല്ല അൽ മുഅജ്ജബ് ഉത്തരവിട്ടിരുന്നു. പ്രാദേശിക മാധ്യമം പുറത്തു വിട്ട വീഡിയോ 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




