ഹറമൈന്‍ ട്രെയിനിൽ ജിദ്ദയിൽ നിന്നും മക്കയിലേക്ക് 23 റിയാലിന് യാത്ര ചെയ്യാം

0
1659

ജിദ്ദ: ഹറമൈന്‍ ട്രെയിനിന്റെ
ടിക്കറ്റ് ചാർജ് കുറച്ചു. മക്കക്കും ജിദ്ദക്കുമിടയില്‍ 23 റിയാലിന് യാത്ര ചെയ്യാം.
പദ്ധതി ഓപറേഷന്‍ മാനേജര്‍ എന്‍ജിനീയര്‍ റയ്യാന്‍ അല്‍ഹര്‍ബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജിദ്ദയിലുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണിത്. മസ്ജിദുല്‍ ഹറാമിലേക്ക് ബസുകളുള്ളതിനാല്‍ സുലൈമാനിയ സ്റ്റേഷനാണ് അവര്‍ക്ക് ഏറ്റവും ഉചിതം. മക്ക മദീന സര്‍വീസുകള്‍ തിരക്കുള്ള സമയങ്ങളില്‍ വര്‍ധിപ്പിക്കും. എല്ലാ സ്റ്റേഷനുകളിലും ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.