സഊദി ഡ്രൈവർമാർ അറിയാൻ……; നിങ്ങളുടെ മുന്നിലോ പിന്നിലോ ആംബുലൻസുകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക!, നിയമ ലംഘനം ഇന്ന് മുതൽ ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തും

0
5741

റിയാദ്: ആംബുലൻസുകൾക്ക് വഴി നൽകിയില്ലെങ്കിൽ നിയമ ലംഘനം ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തുന്ന സംവിധാനം ഇന്ന് മുതൽ സജ്ജമായി. സഊദി റെഡ് ക്രസന്റ് അതോറിറ്റിയാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് ആംബുലൻസുകൾക്ക് വഴി നൽകാതെ അവയുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഓട്ടോമാറ്റിക് ആയി നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള ആപ്പ് ലോഞ്ച് പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാർച്ച് 26 ഞായറാഴ്ച മുതൽ ആപ്പിന്റെ നിരീക്ഷണം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. കൂടാതെ, ആംബുലൻസുകൾ കുതിച്ചു പായുമ്പോൾ ആംബുലൻസുകളുടെ പിന്നാലെ വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് ലംഘനങ്ങളും ആപ്പ് ഒപ്പിയെടുക്കും. “വഴി തരൂ” എന്ന ലേബലിൽ ഫെബ്രുവരിയിൽ ബോധവൽക്കരണ കാമ്പയിൻ നടപ്പിലാക്കിയതിന് ശേഷമാണ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നത്.

ഒരു മിനിറ്റ് ലാഭിക്കുന്നത് ഒരു ജീവൻ രക്ഷിക്കും എന്ന പരിഗണനയിലാണ് കാംപയിൻ നടത്തിയത്.
ആംബുലൻസുകളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നതും ആംബുലൻസുകളുടെ പിന്നാലെ പോകുന്നതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ജീവൻ രക്ഷിക്കാനായി എല്ലാ റോഡ് ഉപയോക്താക്കളും സഹകരിക്കണമെന്ന് അധികൃതർ അടിവരയിടുന്നു. ആംബുലൻസുകൾക്ക് തടസം സൃഷ്ടിച്ചാൽ ആയിരം മുതൽ രണ്ടായിരം റിയാൽ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് അറിയിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക