സഊദിയിലെ ചില പ്രദേശങ്ങളിൽ മഗ്‌രിബ് സമയം മൂന്ന് മിനിറ്റ് കൂടി വൈകിപ്പിക്കാൻ മതകാര്യ വകുപ്പിന്റെ നിർദേശം

0
2531

അൽ ബാഹ: അൽബാഹയിലെ ചില പ്രദേശങ്ങളിൽ മഗ്‌രിബ് സമയം മൂന്ന് മിനിറ്റ് കൂടി വൈകിപ്പിക്കാൻ മതകാര്യ വകുപ്പ് നിർദേശം നൽകി. ബൽജുറശി, മന്തഖ്, ബനീ ഹസൻ, തുടങ്ങിയ പ്രദേശങ്ങളിൽ മൂന്ന് മിനിറ്റ് വൈകി ബാങ്ക് കൊടുക്കാനാണ് നിർദേശം. ഈ ഭാഗങ്ങളിൽ കലണ്ടറുകളിൽ നൽകിയിരിക്കുന്നതിനേക്കാൾ ഏതാനും മിനിറ്റുകൾ വൈകിയാണ് യഥാർത്ഥ സൂര്യാസ്തമയം സംഭവിക്കുന്നതെന്ന സംശയം നിലനിന്നിരുന്നു.

സഊദി മതകാര്യവകുപ്പ് സമിതി നേരിട്ടെത്തി പരിശോധിച്ച് വ്യക്തത വരുത്തിയതിനാലാണ് മൂന്ന് മിനിറ്റ് കൂടി വൈകിപ്പിക്കാൻ നിർദേശം നൽകിയത്. സമുദ്ര നിരപ്പിൽ വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതിനാലാണ് സഊദിയിലെ അൽ ബാഹ പ്രവിശ്യയിൽ ഈ വ്യത്യാസം സംഭവിച്ചിരിക്കുന്നത്.

അതേസമയം, ഇസ്‌ലാമിക രാജ്യങ്ങളിലെ കലണ്ടറുകളിൽ രേഖപ്പെടുത്തിയ ഫജർ നിസ്‌കാരത്തിന്റെ സമയം തെറ്റാണെന്നും രാത്രി നമസ്‌കാരത്തിനുള്ള ആഹ്വാനം ആണ് അത് അറിയിക്കുന്നുവെന്നും കാലാകാലങ്ങളിൽ കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചരണം തെറ്റാണെന്ന് ഇന്റർനാഷണൽ അസ്‌ട്രോണമി സെന്റർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക