ഇന്‍ഡിഗോ വിമാന സര്‍വീസ് ജിദ്ദ ഹജ്ജ് ടെര്‍മിനലിലേക്ക് മാറ്റുന്നു

0
1797

ജിദ്ദ: മാര്‍ച്ച് 29 മുതല്‍ മേയ് 20 വരെ
ഇന്‍ഡിഗോ വിമാന സര്‍വീസ്
ജിദ്ദ ഹജ്ജ് ടെര്‍മിനലിലേക്ക് മാറ്റുന്നു. നിലവില്‍ ജിദ്ദ നോര്‍ത്ത് ടെര്‍മിനലില്‍നിന്നാണ് ഇന്‍ഡിഗോ സര്‍വീസ്. ഉംറ തീര്‍ഥാടകരുടേയും സാധാരണ യാതാക്കാരേടേയും വരവും പോക്കും ഹജ്ജ് ടെര്‍മിനലിലായിരിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ജിദ്ദ നോര്‍ത്ത് ടെര്‍മിനിലില്‍നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഹജ്ജ് ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ റമദാനിൽ യാത്രാക്കരുടെ ബാഹുല്യം കാരണം ജിദ്ദ എയർപോർട്ട് പ്രവർത്തനം താളം തെറ്റിയിരുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് കൂടുതൽ വിമാന സർവീസുകൾ നേരത്തെ തന്നെ ഹജ്ജ് ടെർമിനലിലേക്ക് മാറ്റുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക