റിയാദ്: സഊദിയിൽ ഇശാ, സുബ്ഹി നമസ്‌കാരങ്ങളിൽ ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം പത്തു മിനിറ്റ് ആയി കുറക്കാൻ ഇസ്‌ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു.
റമസാനിൽ വിശ്വാസികളുടെ സൗകര്യാർഥമാണ് ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം കുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള മന്ത്രാലയ ശാഖകളോട് ഇക്കാര്യം മന്ത്രി നിർദ്ദേശിച്ചു.




