‘പ്രവാസിക്കൊരു കരുതൽ’ ദുബായ് – മാറാക്കര കെഎംസിസി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

ജിദ്ദ: “ഒരുമിച്ച് ചുവട് വെക്കാം,കർമ പഥത്തെ സുസജ്ജമാക്കാം” എന്ന തലക്കെട്ടിൽ നടത്തിയ ‘ചുവട്’ നേതൃ സംഗമത്തിലാണ് സർക്കാർ ആനുകൂല്യങ്ങൾ പ്രവാസികൾക്ക് നേടികൊടുക്കുക എന്ന ലക്ഷ്യത്തിൽ പ്രവാസിക്കൊരു കരുതൽ ക്യമ്പയിന് ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി തുടക്കം കുറിച്ചു. ദുബായ് മാലിക് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച ‘ചുവട്’ നേതൃ സംഗമവും പ്രവാസിക്കൊരു കരുതൽ പ്രഖ്യാപനവും സംഘാടന മികവ് കൊണ്ടും വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ദേയമായി.

‘ചുവട്’ നേതൃ സംഗമം ദുബായ് കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്റ്‌ ചെമ്മുക്കൻ യാഹുമോൻ ഹാജി ഉദ്ഘാടനം ചെയ്തു.
ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ബാപ്പു ചേലക്കുത്ത് അധ്യക്ഷത വഹിച്ചു. സർക്കാർ ആനുകൂല്യങ്ങൾ പ്രവാസികൾക്ക് നേടികൊടുക്കുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ 1 മുതൽ മെയ് 31 വരെ നീണ്ടു നിൽക്കുന്ന ‘പ്രവാസിക്കൊരു കരുതൽ’ ക്യാമ്പയിനിന്റെ ബ്രോഷർ പ്രകാശന കർമം ദുബായ് – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ സി. വി അഷ്‌റഫ്‌ മാറാക്കര നിർവഹിച്ചു. മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി മുജീബ് കോട്ടക്കൽ, കോട്ടക്കൽ മണ്ഡലം കെഎംസിസി സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി, ഉസ്മാൻ എടയൂർ എന്നിവർ സംസാരിച്ചു. യു എ ഇ കെഎംസിസി മെമ്പർഷിപ്പ് ക്യാമ്പയിനിൽ കൂടുതൽ മെമ്പർമാരെ ചേർത്ത വാർഡ് കമ്മിറ്റികൾക്കുള്ള ഉപഹാരം യഥാക്രമം ജില്ല കെഎംസിസി സെക്രട്ടറി ഫക്രുദ്ധീൻ മാറാക്കര, കോട്ടക്കൽ മണ്ഡലം കെഎംസിസി സെക്രട്ടറിമാരായ സൈദ് വരിക്കോട്ടിൽ, സി. ഷമീം കാടാമ്പുഴ എന്നിവർ വിതരണം ചെയ്തു.

‘സംഘടന സംഘാടനം’ എന്ന വിഷയത്തിൽ പി. ടി അഷ്‌റഫ്‌ മാസ്റ്റർ ക്ലാസ് എടുത്തു. മാറാക്കര ഗ്ലോബൽ കെഎംസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ പി. വി ശരീഫ് കരേക്കാട് നോർക്ക ഐ ഡി കാർഡ്, പ്രവാസി ക്ഷേമനിധി, കെഎംസിസി വെൽഫയർ സ്‌കീം എന്നീ അനൂകൂല്യങ്ങളെ കുറിച്ചുള്ള ബോധ വൽക്കരണം നടത്തി. ദുബായ് – മാറാക്കര പഞ്ചായത്ത്‌ കെഎംസിസി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ബാബു കാലൊടി സ്വാഗതവും ട്രഷറർ എ. പി ശിഹാബ് നന്ദിയും പറഞ്ഞു.

ദുബായ് – മാറാക്കര പഞ്ചായത്ത്‌ കെഎംസിസി ഭാരവാഹികളായ കെ. ജലീൽ, സമീർ ബാപ്പു, നൗഷാദ്. എൻ, ജാഫർ പതിയിൽ, അഹ്മദ് ശരീഫ്, സൈദലവി, ഇല്യാസ്, സി. വി സമദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക