ജിദ്ദ – കണ്ണൂർ കെഎംസിസി മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ജിദ്ദ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം ജിദ്ദ കണ്ണൂർ ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ അൽ അജ് വാദിലുള്ള ഖൽഅ വില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാർച്ച്‌ 10 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ജില്ല പ്രസിഡണ്ട് അബ്ദുൽ റഹ്‌മാൻ വായാട് പതാക ഉയർത്തി. തദവസരത്തിൽ തന്നെ
കെഎംസിസിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 75 പതാക ഒരേ സമയം ഉയർത്തി പരിപാടിക്ക് വർണ്ണശബളമായ തുടക്കം കുറിച്ചു.

തുടർന്ന് നടന്ന സംഘടനാ ക്ലാസ്സിൽ മുസ്‌ലിം ലീഗിന്റെ ഇന്നലെകളെ കുറിച്ച് സവിസ്തരം പ്രതിബാധിച്ചു കൊണ്ട് ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ ക്ലാസ് എടുത്തു. നൗഷാദ് ചപ്പാരപ്പടവ് അധ്യക്ഷത വഹിച്ചു. സിറാജ് കണ്ണവം ഉദ്ഘാടനം ചെയ്തു. സൈദ് മങ്കടവ്, സാദിഖ് കൊട്ടില, ബഷീർ നെടുവോട്, ഫിറോസ് ചാലാട് എന്നിവർ സംസാരിച്ചു.

തുടർന്ന് കണ്ണൂർ ജില്ലയിൽ നിന്ന് മൺമറഞ്ഞു പോയ നേതാക്കളെയും അകാലത്തിൽ
പൊലിഞ്ഞു പോയ ധീര രക്തസാക്ഷികളെയും അനുസ്മരിച്ചു.
ഉമ്മർ അരിപ്പാമ്പ്ര (രക്‌തസാക്ഷികൾ),
അബ്ദുൽ റഹ്‌മാൻ വായാട് (ഇ .അഹമ്മദ് )
നൗഷാദ് ചപ്പാരപ്പടവ് ((ഒ. കെ മുഹമ്മദ് കുഞ്ഞി), സക്കരിയ ആറളം (അബ്ദുൽ കാദർ മൗലവി ), നജീബ് കായകൂല്‍ (വി. പി മഹമൂദ് ഹാജി ), സിറാജ് കണ്ണവം (ഹബീബ് റഹ്‌മാൻ), മുനീർ കമ്പിൽ (കെ. വി മുഹമ്മദ് കുഞ്ഞി ), ഖാലിദ് തലശ്ശേരി (സി. കെ. പി മമ്മുക്കേയി ), ആരിഫ് അണിയാരം (കെ. എം സൂപ്പി ), ഹാഷിർ കുറുവ (ബി. പി ഫാറൂഖ് ),
റസാഖ് ഇരിക്കൂർ(കുട്ടിയാലി സാഹിബ് ),
ജബ്ബാർ മാതമംഗലം (സി. എ. സി മമ്മു ഹാജി), റഷീദ് വട്ടിപ്രം (എം. വി മായിൻ ഹാജി ),
അനസ് അണിയാരം (എൻ. എ. മമ്മു ഹാജി ) എന്നിവർ അനുസ്മരിച്ചു സംസാരിച്ചു.

കരീം സി. പി, റഷീദ് ഇരിട്ടി, റംസാൻ വായാട്, അബൂബക്കർ സിറ്റി, സഹീർ ശാദുലി,മു ഹമ്മദ്‌ കുഞ്ഞി ശ്രീകണ്ഠപുരം, ബഷീർ മങ്കടവ് ,നൗഫൽ ഹിലാൽ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

1948 മാര്‍ച്ച് പത്തിന് മുസ്‌ലിം ലീഗിന്റെ പ്രഥമ ദേശീയ കൗണ്‌സില്‍ നടന്ന മദിരാശി രാജാജി ഹാളില് നടക്കുന്ന ദേശീയ സമ്മേളനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ്
അൽ അജ് വാദിലുള്ള ഖൽഅ വില്ലയിൽ രാജാജി ഹാള്‍ പുനരാ വിഷ്‌കാര പ്ലാറ്റിനം ജൂബിലി സമ്മേളനം നടത്തിയത് .
തുടർന്ന് നടന്ന പൊതു സമ്മേളനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുണ്ടക്കുളം ഉൽഘടനം ചെയ്തു. അബ്ദുറഹ്മാൻ വായാട് അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ എം. എസ്. എഎഫ് മുൻ പ്രസിഡണ്ട് ബക്കർ എടയന്നൂർ മുഖ്യപ്രഭാഷണം നടത്തി. സലീം കെ. പി, റസാഖ് വള്ളിത്തോട് എന്നിവർ പ്രസംഗിച്ചു. സകരിയ ആറളം സ്വാഗതവും കരീം സി. പി നന്ദിയും പറഞ്ഞു