ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് വോയ്‌സ് സ്റ്റാറ്റസ്. ശബ്ദവും സ്റ്റാറ്റസായി ഇടാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. സ്വന്തം പാട്ടുകളോ മറ്റു സംഭാക്ഷണങ്ങളോ സ്റ്റാറ്റസ് വെക്കണമായിരുന്നെങ്കില്‍ മറ്റ് ആപ്പുകളെ ആശ്രയിച്ച് എഡിറ്റ് ചെയ്ത് വിഡിയോ ആക്കി അപ്ലോഡ് ചെയ്യണമായിരുന്നു. അതിന് പ്രതിവിധിയെന്നോണമാണ് പുതിയ ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തെ ചാറ്റുകളില്‍ മാത്രമാണ് വോയ്‌സ് മെസേജുകള്‍ ഇടാന്‍ സാധിക്കുമായിരുന്നുള്ളൂ. അടുത്തിടെയാണ് വോയ്‌സ് മെസേജ് സ്റ്റാറ്റസ് ആക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. 30 സെക്കന്‍ഡ് വരെയുള്ള ശബ്ദം സ്റ്റാറ്റസ് ആക്കി ഇടാന്‍ കഴിയുന്നതാണ് ഫീച്ചര്‍. പക്ഷേ ഇതെങ്ങനെ അപ്ലോഡ് ചെയ്യാനാകുമെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. ഇത് ഉപയോഗിക്കുന്നവിധം ചുവടെ:
1. വാട്‌സ്ആപ്പില്‍ ഇടതുവശത്തേയ്ക്ക് സ്ലൈഡ് ചെയ്ത് സ്റ്റാറ്റസ് മെനു എടുക്കുക
2. സ്‌ക്രീനിന്റെ താഴെ പേനയുടെ ആകൃതിയിലുള്ള ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക
3.മൈക്രോഫോണ്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്ത് പിടിച്ച് വോയ്‌സ് റെക്കോര്‍ഡ് ചെയ്യുക
4. റെക്കോര്‍ഡിങ് കഴിഞ്ഞശേഷം പ്രിവ്യൂ നോക്കുക
5. സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ വോയ്‌സ് സ്റ്റാറ്റസ് റെഡിയാകും.




