ഹജ്ജ്‌: ആഭ്യന്തര തീർഥാടകർ റമസാൻ 10ന് മുൻപ് അപേക്ഷിക്കണം

0
685

മക്ക: ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിനു റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി റമസാൻ 10ന് അവസാനിക്കുമെന്ന് ഹജ്ജ് –ഉംറ മന്ത്രാലയം അറിയിച്ചു.

ഒരിക്കൽ ഹജ് ചെയ്തവർക്ക് 5 വർഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാമെന്നും അറിയിച്ചു. https://localhaj.haj.gov.sa വെബ്സൈറ്റ് വഴിയോ നുസുക് ആപ് വഴിയോ റജിസ്റ്റർ ചെയ്യാം. ആഭ്യന്തര തീർഥാടകർക്ക് 3984 റിയാൽ മുതൽ 11,841 റിയാൽ വരെ ചെലവുള്ള 4 പാക്കേജുകൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

ഫീസ് 3 തവണകളായി അടയ്ക്കാനും സൗകര്യമുണ്ട്. ജൂണിലായിരിക്കും ഇത്തവണത്തെ ഹജ് കർമം. 18 ലക്ഷം വിദേശ തീർഥാടകരും 2 ലക്ഷം ആഭ്യന്തര തീർഥാടകരും ഉൾപ്പെടെ ഈ വർഷം 20 ലക്ഷം പേർക്കാണ് ഹജ് നിർവഹിക്കാൻ അനുമതിയുള്ളത്. ഇന്ത്യയിൽനിന്ന് ഇത്തവണ 1,75,025 പേർക്കാണ് അവസരം.