ടൂറിസ്റ്റ് വിസ ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് വീണ്ടും ഓർമ്മപ്പെടുത്തി ടൂറിസം മന്ത്രാലയം

0
1560

റിയാദ്: ടൂറിസ്റ്റ് വിസ ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 2019 അവസാന പാദം മുതലാണ് സഊദി അറേബ്യ വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. ഒരു വർഷ കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്. ഈ വിസയിൽ പരമാവധി തുടർച്ചയായി 90 ദിവസം വരെ സഊദിയിൽ തങ്ങാൻ സാധിക്കും.

ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് സഊദിയിലെ മുഴുവൻ പ്രവിശ്യകളും സന്ദർശിക്കാനും ഉംറ കർമം നിർവഹിക്കാനും സാധിക്കും. ഇവർക്ക് ഹജ്ജ് നിർവഹിക്കാൻ അനുമതിയില്ലെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു.