മൂന്ന് മാസം മുമ്പ് പുതിയ വിസയിലെത്തിയ മലയാളി യുവാവ് സഊദിയിൽ ആത്മഹത്യ ചെയ്‌തു

0
4817

ദമാം: സഊദിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്‌ത നിലയിൽ. എറണാംകുളം കോതമംഗലം സ്വദേശി കരമൊലാൽ വീട്ടിൽ അബ്ദുല്ല സലീമിനെയാണ് കിഴക്കൻ സഊദിയിലെ ദമാമിന് സമീപമുള്ള ഖത്വീഫിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. താമസ സ്ഥലത്ത് തന്നെയായിരുന്നു സംഭവം. മൂന്ന് മാസം മുൻപാണ് പുതിയ വിസയിൽ ഖത്വീഫിൽ എത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെയെത്തി ജോലിക്കു പോകാൻ വിമുഖത കാണിച്ചിരുന്ന ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇതിനെ തുടർന്ന് വെള്ളിയാഴ്ച്ച നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. ഇതിനിടെയാണ് സംഭവം.

രാവിലെ ബാത്ത് റൂമിൽ കേറിയ അബ്ദുല്ല സലീം പുറത്തിറങ്ങാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്സും സംഭവസ്ഥലെത്തിയിരുന്നു. ഇവർ വാതിൽ പൊളിച്ച് കടന്നപ്പോഴാണ് കയ്യിലെ ഞെരമ്പു മുറിച്ചു രക്തം വാർന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. പിതാവ്: സലിം അലിയാർ, മാതാവ്: ആമിന. മൃതദേഹം നാട്ടിലേയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കതിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക