ശബരിമലയെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതുണ്ടോ? മുസ്‌ലിം വ്യക്തിനിയമത്തിൽ സ്ത്രീക്ക് തുല്യ അവകാശമില്ല; കെ കെ രമ എംഎൽഎ

0
2378

കോഴിക്കോട്: പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ അവകാശം വേണമെന്നും മുസ്‍ലിം വ്യക്തിനിയമത്തിൽ സ്ത്രീക്ക് തുല്യ അവകാശമില്ലെന്നും

ആർ.എം.പി.ഐ നേതാവും എം.എൽ.എയുമായ
കെ.കെ രമ. അതേസമയം, ശബരിമല വിഷയത്തിൽ ഇപ്പോൾ ചർച്ച ചെയ്യേണ്ടതുണ്ടോ എന്നും അവർ ചോദിച്ചു.

‘ന്യൂ ഇന്ത്യൻ എക്‌സ്പ്രസി’ന് നൽകിയ അഭിമുഖത്തിലാണ് രമ നിലപാട് വ്യക്തമാക്കിയത്. പെൺമക്കൾക്ക് തുല്യ അവകാശം ലഭിക്കാനെന്ന പേരിൽ അടുത്തിടെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം മുസ്‌ലിം ദമ്പതികൾ പുനർവിവാഹം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

തുല്യ അവകാശത്തിനു വേണ്ടി വാദിക്കുന്നവരാണ് ആർ.എം.പി.ഐ എന്ന് അവർ മറുപടി പറഞ്ഞു. പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം വേണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സമുദായ നേതാക്കൾ അംഗീകരിക്കില്ലെങ്കിലും മുസ്‌ലിം വ്യക്തിനിയമത്തിൽ സ്ത്രീകൾക്ക് തുല്യ അവകാശമില്ലെന്നത് ഒരു യാഥാർത്ഥ്യമാണെന്നും രമ പറഞ്ഞു.