പ്രവാസി കുടുംബങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ

0
3955

ദുബൈ: പ്രവാസി കുടുംബങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങി. അഞ്ചു വര്‍ഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് സ്‌പോണ്‍സറുടെ ആവശ്യമില്ല. മാത്രമല്ല, യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുകയും ചെയ്യാം.

വര്‍ഷത്തില്‍ ആറു മാസത്തോളം യുഎഇ-യില്‍ താമസിക്കാന്‍ അനുമതി നല്കുന്നതാണ് ഇത്തരം വിസകള്‍.

പ്രവാസികള്‍ക്ക് കുടുംബ സഹിതം യുഎഇ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്നതാണ് അഞ്ചു വര്‍ഷത്തെ ടൂറിസ്റ്റ് വിസ. കഴിഞ്ഞ ഡിസംബറില്‍ ഇത്തരം വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റി- (Federal Authority for Identity, Citizenship, Customs & Port Securit)യുടെ https://icp.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.