രാജ്യത്തെ വാഹനാപകടങ്ങളിൽ പ്രധാന കാരണം വെളിപ്പെടുത്തി മുറൂർ, ഈ ഒരൊറ്റ കാരണം മൂലം കഴിഞ്ഞ വർഷം ഉണ്ടായത് 4.74 ലക്ഷം അപകടങ്ങൾ

0
3451

റിയാദ്: കഴിഞ്ഞ വർഷം (2022) രാജ്യത്തുണ്ടായ അപകടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ സഊദി ട്രാഫിക് സേഫ്റ്റി കമ്മിറ്റി വെളിപ്പെടുത്തി. ട്രാഫിക് അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ട്, ഡ്രൈവർമാർ സുരക്ഷിതയാത്രക്കായി നിയമങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾക്കുള്ള പ്രധാന കാരണം, പെട്ടെന്നുള്ള ട്രാക്ക് മാറ്റവും സൈഡുകളിലേക്കുള്ള തിരിയലുമാണെന്നും ട്രാഫിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. പെട്ടെന്നുള്ള വ്യതിയാനം കഴിഞ്ഞ വർഷം 474,000-ലധികം ട്രാഫിക് അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളിൽ രണ്ടാം സ്ഥാനത്ത് വാഹനങ്ങൾക്കിടയിൽ മതിയായ, സുരക്ഷിതമായ അകലം പാലിക്കാത്തത് മൂലമുണ്ടായ അപകടങ്ങൾ ആണ്.

459,000-ലധികം അപകടങ്ങളാണ് മതിയായ അകലം പാലിക്കാത്തത് മൂലം ഉണ്ടായിട്ടുള്ളത്. എതിർ ദിശയിൽ വാഹനം ഓടിച്ചത് മൂലവും നിരവധി അപകടങ്ങൾ കഴിഞ്ഞ വർഷം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. 14,000 അപകടങ്ങളാണ് എതിർ ദിശയിൽ വാഹനമോടിച്ചത് മൂലം ഉണ്ടായത്. അതേസമയം, നേരത്തെ ഏറ്റവും കൂടുതൽ അപകടങ്ങൾക്ക് കാരണമായിരുന്ന മൊബൈൽ ഫോൺ ഉപയോഗം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നേയില്ല. ശക്തമായ നിരീക്ഷണവും കടുത്ത ശിക്ഷ നടപടികളും മൂലം ഇവ കുറഞ്ഞതായാണ് കരുതുന്നത്.

രാജ്യത്തെ ട്രാഫിക് അപകടങ്ങളുടെ ഏറ്റവും വലിയ കാരണം പെട്ടെന്നുള്ള വ്യതിയാനമാണെന്ന് നജ്ം ഇൻഷുറൻസ് സർവീസസ് കമ്പനിയും സ്ഥിരീകരിച്ചു. വാഹനങ്ങൾ നിശ്ചിത ട്രാക്കുകളിൽ നിന്ന് മാറ്റുമ്പോൾ ദിശാസൂചനകൾ (ഇൻഡിക്കേറ്റർ) ഉപയോഗിക്കാനും തിരിയുന്നതിന് മുമ്പ് പാത സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും നജ്ം ഇൻഷുറൻസ് സർവീസസ് കമ്പനി ഉപദേശിച്ചു. ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്യുന്നത് നജ്ം ഇൻഷുറൻസ് സർവീസസ് കമ്പനിയാണിപ്പോൾ. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് പോലീസ് ഇടപെടുകയുള്ളൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക