ജ്വല്ലറി ജീവനക്കാരനിൽ നിന്ന് 14.8 ലക്ഷം കവർന്നു; നാലു പേർ പിടിയിൽ

0
846

ദുബൈ: ജ്വല്ലറി ജീവനക്കാരനിൽ നിന്ന് 14.8 ലക്ഷം ദിർഹം തട്ടിയെടുത്ത 4 പേർ അറസ്റ്റിൽ. ശിക്ഷയ്ക്കു ശേഷം പ്രതികളെ നാടുകടത്തും. ദെയ്റ നായിഫിലെ ഒരു എക്സ്ചേഞ്ചിൽ നിന്ന് സൗദി റിയാൽ യുഎഇ ദിർഹത്തിലേക്കു മാറ്റി തിരിച്ചു വന്നപ്പോൾ ആറംഗ സംഘം തടഞ്ഞു നിർത്തി മർദിച്ച് പണം തട്ടുകയായിരുന്നു.

ഇതിൽ 2 പേർ പണമിടപാട് സ്ഥാപനത്തിനു സമീപം നിരീക്ഷകരായി നിന്ന് പണവുമായി ജ്വല്ലറി ജീവനക്കാരൻ പോകുന്ന വിവരം കൈമാറി. മോഷണത്തിൽ ലഭിച്ച തുക വീതിച്ചെടുത്തതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. 2 പേരെ കൂടി പിടികൂടാനുണ്ട്. പ്രതികൾ ഏതു രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്.
..