ജിദ്ദ: ജിദ്ദ സിജി വിമന്‍ കളക്ടീവ് (ജെ. സി. ഡബ്ല്യു. സി) 2023 – 25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്‍പേഴ്സണായി റൂബി സമീറിനെയും ജനറല്‍ സെക്രട്ടറിയായി മുന കാസിമിനെയും ട്രഷററായി റിന്‍ഷി ഫൈസലിനെയും അഡ്വവൈസര്‍ ആയി അനീസാ ബൈജുവിനെയും തെരഞ്ഞെടുത്തു. റഫ്സീന അഷ്ഫാക്, നബീല അബൂബക്കര്‍ (വൈസ് ചെയര്‍പേഴ്സണ്‍സ്), ഫൗസിയ ഇബ്റാഹീം (പബ്ലിക് റിലേഷന്‍ ഹെഡ്), സഫാന (പബ്ലിക് റിലേഷന്‍ ഡപ്യൂട്ടി ഹെഡ്) സുജ മായന്‍കുട്ടി (മീഡിയ).
മറ്റു ഭാരവാഹികള്‍ ഹെഡ്, ഡെപ്യൂട്ടി ഹെഡ്, കോര്‍ഡിനേറ്റര്‍ എന്ന ക്രമത്തില്‍:
തെസീന റിയാസ്, ഫൗസിയ ഇബ്രാഹിം, റിഷാന താജുദ്ദീൻ (ഫാമിലി വെൽബിയിംഗ്), ഡോ. നിഖിദ മുഹമ്മദ്, ഷൈമിന്‍ നജീബ്, നുഫി ലത്തീഫ് (ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ്), മുംതാസ് പാലോളി, നിഹാല റഹ്മാൻ, തസ്നീം അബ്ദു റഹീം (എച്ച്.ആര്), ഇര്‍ഫാന സജീര്‍, വഫ സലീം, ജെസ്സി സുബൈര്‍ (കരിയര്‍ കൗൺസിലിംഗ്), റയ്ഹാനത്ത് സഹീർ, ആയിശ റാന്‍സി, റസ്ന ഇ. കെ, ജബ്ന ജലീൽ (സി. എല്‍. പി), ഡോ. റാഷ നസീഹ്, സിഹാന അമീര്‍, ഷബാനത് നൗഷാദ്, ഫെബിന്. യു (യൂത്ത് വിംഗ്), ഷാലിയ വഹാബ്, ജെസീന മുജീബ് (സി-സര്‍ക്കിള്‍).
സീസണ്‍സ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിജി ജിദ്ദ ചാപ്റ്റര്‍ വൈസ് ചെയര്മാന് റഷീദ് അമീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിജി ജിദ്ദ ചാപ്റ്ററിനു കീഴില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വളരെ കുറഞ്ഞ അംഗങ്ങളുമായി 2020 സെപ്റ്റംബറില്‍ രൂപീകരിച്ച സംഘടനക്ക് നിലവില്‍ 290 അംഗങ്ങളുണ്ട്. ചെയര്‍പേഴ്സണ്‍ അനീസ ബൈജുവിന്റെയും സെക്രട്ടറി റൂബി സമീറിന്റെയും നേതൃത്വത്തില്‍ ഏഴു വിംഗുകളിലായി 17 ഓളം കോര്‍ഡിനേറ്റേഴ്സിന്റെ മേല്‍നോട്ടത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സമയ പരിപാലനം, സ്വയം തൊഴില്‍, മിതവ്യയം, മനോസമ്മര്‍ദങ്ങളെ അതിജീവിക്കല്‍, സ്വയം പര്യാപ്തത തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണവും കലാപരിപാടികളും സംഘടിപ്പിക്കുന്നതിനു സംഘടനക്കു കഴിഞ്ഞു. സ്ഥാനമൊഴിഞ്ഞ ചെയര്‍പേഴ്സണ്‍ അനീസ ബൈജു അധ്യക്ഷത വഹിച്ചു. റൂബി സമീര്‍ സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും റിന്‍ഷി ഫൈസല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്മാന് മുഹമ്മദ് കുഞ്ഞി, വിഷണറി ലീഡര്‍ എ. എം അഷ്റഫ്, എച്ച്. ആര് ട്രെയിനര്‍ എം. എം ഇര്‍ഷാദ് എന്നിവര്‍ ആശംസ നേര്‍ന്നു. റഫ്സീന അഷ്ഫാക് ഖിറാഅത് നടത്തി. മുന കാസിം നന്ദി പറഞ്ഞു. ഇര്‍ഫാന സജീര്‍ പരിപാടി നിയന്ത്രിച്ചു.




