ഇരട്ട ഗർഭപാത്രമുള്ള സഊദി യുവതിയുടെ സിസേറിയൻ വിജയകരമായി പൂർത്തിയായി

0
1312

നജ്‌റാൻ: ഇരട്ട ഗർഭപാത്രമുള്ള
സഊദി യുവതിയുടെ സിസേറിയൻ വിജയകരമായി പൂർത്തിയായി.

യുവതി മുമ്പ് പലതവണ ഗർഭിണിയായിരുന്നെങ്കിലും ഗർഭച്ഛിദ്രം നടത്തിയിരുന്നു. പരിശോധനയിൽ യുവതിക്ക് ഇരട്ട ഗർഭപാത്രമാണെന്ന് കണ്ടെത്തി.

തുടർന്ന് ഒരു ചെറിയ ഓപ്പറേഷൻ നടത്തി, 37 ആഴ്ചയിൽ, വിജയകരമായ സിസേറിയനിലൂടെ സ്ത്രീ തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി.

നജ്‌റാൻ മെറ്റേണിറ്റി ഹോസ്പിറ്റലിലാണ് സിസേറിയൻ വിജയകരമായി പൂർത്തിയാക്കിയത്.