ഉംറ കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശിനിയുടെ മയ്യിത്ത് ഖബറടക്കി

0
1513

ജിദ്ദ: ഉംറ കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ വിമാനത്താവളത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കഴിഞ്ഞ ഇരുപത്തി രണ്ടു ദിവസമായി ചികിത്സയിലിരിക്കെ മരണപ്പെട്ട പത്തനംതിട്ട സ്വദേശിനി സുബൈദ ബീബി (67)യെ ജിദ്ദ ദഹബാൻ ഖബർ സ്ഥാനിൽ സംസ്കരിച്ചു.

പത്തനംതിട്ട ജില്ലാ സംഗമം അംഗം  ദിലീഫ് ഇസ്മായിൽ കോട്ടാങ്ങൽ,  സലീന യുസുഫ്, റിയാസ് ചാത്തൻതറ തുടങ്ങിയവർ ഇവർ ആശുപത്രിയിൽ ആയിരിക്കെ നിരന്തരം വേണ്ട സഹായങ്ങൾ ചെയ്യുകയും ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ ചെയ്തു വന്നിരുന്നു. കൂടാതെ ജില്ലാ സംഗമം പ്രസിഡന്റ്‌ അലി തേക്കുതോട്, ഷറഫുദീൻ ബാഫക്കി ചുങ്കപ്പാറ, രതീഷ് കോഴഞ്ചേരി, മസൂദ് ബലരാമപുരം എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.