റിയാദ്: സഊദിയിൽ മുസാനിദ് സംവിധാനം വഴി ഗാർഹികമേഖലകളിൽ 10 പുതിയ പ്രൊഫഷനുകളിൽ കൂടി റിക്രൂട്ട്മെന്റ് അനുവദിച്ചു. സാങ്കേതിക പരിഹാരങ്ങളും നൂതനമായ സംയോജിത ഇലക്ട്രോണിക് സേവനങ്ങളും നൽകിക്കൊണ്ട് രാജ്യത്തെ ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമായാണ് മുസാനിദ് പ്ലാറ്റ്‌ഫോം വഴി പത്ത് പുതിയ പ്രൊഫഷനുകളുടെ റിക്രൂട്ട്‌മെന്റ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത്. റിക്രൂട്ട്‌മെന്റിന്റെ ഗുണനിലവാരം ഉയർത്താനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും എല്ലാ കക്ഷികളും തമ്മിലുള്ള കരാർ ബന്ധം ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പേഴ്‌സണൽ കെയർ വർക്കർ, ഹോം ഗാർഡ്, പ്രൈവറ്റ് ടീച്ചർ, ഹോം ടെയ്‌ലർ, ഹോം മാനേജർ, ഹോം ഫാമർ, ഹോം കോഫി ഷോപ്പ്, ഹോം ട്രാവലർ, ഹോം ഡയറക്‌ട്, പ്രൈവറ്റ് സ്പീച്ച്, ഹിയറിംഗ് സ്‌പെഷ്യലിസ്റ്റ്, പേഴ്‌സണൽ അസിസ്റ്റന്റ്, സപ്പോർട്ട് വർക്കർ, ഡ്രൈവർ തുടങ്ങി പത്ത് പ്രൊഫഷനുകളാണ് മുസാനിദ് വഴി റിക്രൂട്ട്‌മെന്റിനായി ലഭ്യമായ പുതിയ തൊഴിലുകൾ
രാജ്യത്തെ എല്ലാ റിക്രൂട്ട്‌മെന്റ് ഓഫീസുകളും അവലോകനം ചെയ്യാനും തനിക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനും ഉപഭോക്താവിനെ പ്രാപ്‌തമാക്കുന്നതിനും മുസാനിദ് സംവിധാനം സഹായിക്കുന്നുണ്ട്. ഗാർഹിക തൊഴിലാളികളുടെ ഒട്ടുമിക്ക റിക്രൂട്ട്മെന്റുകളും ഇപ്പോൾ മുസാനിദ് വഴിയാണ് നടക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




