സഊദിയിൽ വാഹനാപകടം; കാർ ട്രൈലറിന്​ പിന്നിലിടിച്ച് മലയാളി മരിച്ചു

0
5948

റിയാദ്​: കാർ ട്രൈലറിന്​ പിന്നിലിടിച്ച്​ മലയാളി മരിച്ചു. അൽഖർജിൽ രണ്ട്​ പതിറ്റാണ്ടിലേറെയായി ടാക്​സി ഡ്രൈവറായ ആലുവ ദേശം സ്വദേശി ശംസുദ്ധീൻ തുമ്പലകത്ത് (52) ആണ്​ ഹാഇലിലേക്കുള്ള യാത്രാമധ്യേ അൽ ഹുമിയാത്ത് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ചത്​.

ഹാഇലിലേക്ക്​ ഓട്ടം പോയതായിരുന്നു ശംസുദ്ധീൻ. അൽ ഹുമിയാത്തിൽ വെച്ച്​ ട്രൈലറിന്​ പിന്നിലിടിക്കുകയായിരുന്നു ഇദ്ദേഹം ഓടിച്ച കാർ. മൃതദേഹം അൽഖസറ ജനറൽ ആശുപത്രി മോർച്ചറിയിലാണ്​. ശംസുദ്ധീന്​ ഭാര്യയും മൂന്ന്​ പെൺമക്കളുമുണ്ട്​.