ദാറുൽ ഹിദായ സഊദി കമ്മിറ്റി സ്വീകരണം സംഘടിപ്പിച്ചു

ജിദ്ദ: ഉംറ നിർവഹിക്കാൻ എത്തിയ എത്തിയ എടപ്പാൾ ദാറുൽ ഹിദായ ജനറൽ സെക്രട്ടറി പി. വി മുഹമ്മദ്‌ മൗലവിക്ക് ദാറുൽ ഹിദായ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ സ്വീകരണം സംഘടിപ്പിച്ചു. ശറഫിയ്യയിൽ വെച്ച് നടന്ന പരിപാടിയിൽ നാസർ വെളിയംകോട് അധ്യക്ഷത വഹിച്ചു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലമ്പാടി അബൂബക്കർ ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു.

പൊന്നാനി താലൂക്കിലെ മത- ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നാലു പതിറ്റാണ്ട് പിന്നിട്ട ദാറുൽ ഹിദായയുടെ പ്രവർത്തങ്ങൾ വിശദീകരിച്ച് കൊണ്ട് സ്ഥാപക ജനറൽ സെക്രട്ടറി കൂടിയായ വീശിഷ്ടാഥിതി പി. വി മുഹമ്മദ്‌ മൗലവി സംസാരിച്ചു.

ദാറുൽ ഹിദായ ജി സി സി ചീഫ് കോർഡിനാറ്റർ ഫസലു റഹ്മാൻ നെല്ലറ, യൂ എ ഇ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഹമദ് മുനവ്വർ മാണിശ്ശേരി, മുഹമ്മദലി മുസ്‌ലിയാർ മേലാറ്റൂർ, മജീദ് പുകയൂർ, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ഉനൈസ് തിരൂർ, നാണി ഇസ്ഹാഖ്, അഷറഫ് താഴെക്കോട് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ദാറുൽ ഹിദായ സഊദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി. വി മുഹമ്മദ് ഷഫീഖ് സ്വാഗതവും മുനീർ തലാപ്പിൽ നന്ദിയും പറഞ്ഞു.