സഊദിയിലെ വെയർ ഹൗസിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയം

0
1591

ദമാം: ദമാം ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന വെയർഹൗസിലുണ്ടായ വൻ അഗ്നിബാധ നിയന്ത്രണ വിധേയം.

ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ഫാക്ടറിക്കു കീഴിലെ ഗോഡൗണിലാണ് തീ പടർന്നുപിടിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മണിക്കൂറുകൾ നീണ്ട കഠിന ശ്രമത്തിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.