ജിദ്ദ – മങ്കട മണ്ഡലം കെഎംസിസി സ്വീകരണം സംഘടിപ്പിച്ചു

ജിദ്ദ: മങ്കട സി. എച്ച് സെൻ്ററിന്റെ ധന സമാഹരണവുമായി ബന്ധപ്പെട്ട് സഊദിയിൽ സന്ദർശനം നടത്തുന്ന മങ്കട നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി അഡ്വ. കുഞ്ഞാലി, എം. എസ്‌. ബി പ്രസിഡണ്ട്‌ അലി കളത്തിൽ എന്നിവർക്ക് ഷറഫിയ്യ ലക്കി ദർബാർ ഹാളിൽ വച്ച് ജിദ്ദ – മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി സ്വീകരണം നൽകി. പരിപാടി സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്‌ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, സെക്രട്ടറി നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ സീതി കൊളക്കാടൻ, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, മങ്കട ഹംസ, മുഹമ്മദ്‌ മങ്കട, മജീദ് മങ്കട തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

അഡ്വ. കുഞ്ഞാലി, അലി കളത്തിൽ എന്നിവർ മറുപടി പ്രസംഗം നടത്തി. പ്രതിസന്ധികൾക്കിടയിലും ജിദ്ദ കെഎംസിസി പ്രവർത്തകർ കഴിഞ്ഞ കാലങ്ങളിൽ സി. എച്ച് സെന്ററിന് നൽകി വന്ന പിന്തുണയും സഹായവും വളരെ വലുതാണെന്നും ഇനിയും തുടരണമെന്നും ഇരുവരും പറഞ്ഞു.

നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന സി. എച്ച് സെൻ്ററിൻ്റെ ഫാർമസി വിഭാഗം ജിദ്ദ – മങ്കട മണ്ഡലം കെഎംസിസിയും ഒരു ഡയാലിസിസ് മെഷീൻ വ്യവസായി പിലാതോടൻ  മുഹമ്മദ്,  അതിലേക്ക് ആവശ്യമുള്ള ഓഫീസ് ഫർണീച്ചർ അടക്കമുള്ള റിസപ്ഷൻ സെന്റർ കൂട്ടിലങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡ് ഗ്ലോബൽ കെഎംസിസിയും, മയ്യിത്ത് പരിപാലനത്തിനും മറ്റുമുള്ള സംവിധാനങ്ങൾ അങ്ങാടിപ്പുറം പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയും, ഓക്സിജൻ സിലിണ്ടറുകൾ സ്പോൺസർ ചെയ്തു.

സമദ് മൂർക്കനാട് പ്രാർത്ഥന നടത്തി. അഷ്‌റഫ്‌ ഏലച്ചോല സ്വാഗതവും നജീബ് പുഴക്കാട്ടിരി നന്ദിയും പറഞ്ഞു. അഫ്സൽ നാറാണത്ത് അവതരിപ്പിച്ച വിത്യസ്തമായ സ്റ്റേജ് പരിപാടി സദസ്സിന് പുതിയ അനുഭവം സമ്മാനിച്ചു.

അബ്ദുൽ മജീദ് അങ്ങാടിപ്പുറം, യൂസുഫ് വെള്ളില, പുത്തൻ വീട്ടിൽ മുസ്തഫ, കരീം പടിക്കമണ്ണിൽ എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.