ജിദ്ദ – വണ്ടൂർ പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം

ജിദ്ദ: വണ്ടൂർ പ്രവാസി കൂട്ടായ്മ ജിദ്ദ “വണ്ടൂർ സംഗമം 2023” എന്ന പേരിൽ വാർഷിക ജനറൽ ബോഡിയും അതോടൊപ്പം കുടുംബ സംഗമവും കലാ സന്ധ്യയും സംഘടിപ്പിച്ചു. പ്രസിഡണ്ട് ബേബി നീലാമ്പ്രയുടെ അധ്യക്ഷതയിൽ ഷറഫിയ്യ റീഗൽ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി റഷാദ് കരുമാര പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സവാദ് നാലകത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അക്ബർ കരുമാര വരണാധികാരിയായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ: കെ.ടി.എ. മുനീർ (മുഖ്യ രക്ഷാധികാരി), നജീബ് (ബേബി) നീലാമ്പ്ര (പ്രസിഡണ്ട്), സവാദ് നാലകത്ത്, റഷാദ് കരുമാര, ശരീഫ് പൂലാടൻ, അബ്ദുൽ മുഹൈമിൻ കെ.ടി (വൈസ് പ്രസിഡണ്ടുമാർ).കെ. ടി സകീർ ഹുസ്സൈൻ (ജനറൽ സെക്രട്ടറി), സമീർ പത്തുതറ, ബഷീറലി പരുത്തികുന്നൻ, റഊഫ് കരുമാര, സുബ്ഹാൻ നെച്ചിക്കാടൻ (സെക്രട്ടറിമാർ), റോഷിദ് പാറപ്പുറവൻ (ട്രഷറർ). പ്രവർത്തക സമിതി അംഗങ്ങൾ: നൗഫൽ ബിൻ കരീം, അൻവർ കരിപ്പ, ഹസ്‍ഫുല്ല പുതിയത്ത്, ഇസ്മായിൽ സി. ടി. പി., ഹസൈൻ പുന്നപ്പാല, ഷിജു കൊറ്റായി, ജംഷി കെ.ടി., വസീം ഖാൻ ഇ, ജിഷാൻ കെ. ടി., നിസാർ സി, സജീർ കൈപ്പഞ്ചേരി.

തുടർന്ന് നടന്ന കുടുംബ സംഗമവും കലാ സന്ധ്യയും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വി. പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ പ്രമുഖ ഗായകരായ മുംതാസ് അബ്ദുറഹ്മാൻ, ബൈജു ദാസ്, ഡോ. ഹാരിസ്, ചന്ദ്രു, കോയ, റംസീന, നൗഫൽ, ദിയ സുബ്ഹാൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. നസീറ ടീച്ചർ ചിട്ടപ്പെടുത്തിയ കുട്ടികളുടെ ഒപ്പനയിൽ മിസ്ബ നൗഫൽ, നിമ്ര, ഇസ്സ, മിയ, ഹസീമ, യാര, ഷെമി, ഹിബ, ഷെൻസ എന്നിവരും, കോൽക്കളിയിൽ യാസീൻ, സമീ നൗഫൽ, മാസിൽ, റാമി, താനു, ഫെമിൻ, വെയ്‌ദ്, ഷഹൽ, റാസി, രധു എന്നിവരും അണിനിരന്നു. കലാ പരിപാടികൾക്ക് ബഷീറലി പരുത്തികുന്നൻ, നൗഫൽ ബിൻ കരീം എന്നിവർ നേതൃത്വം നൽകി.

പരിപാടിയിൽ പങ്കെടുത്തവർക്കായി ഏർപ്പെടുത്തിയ മെഗാഡ്രോയിൽ എ. പി റഫീഖലി “റീഗൽ ഡേ 2 ഡേ, ഷറഫിയ്യ” സ്പോൺസർ ചെയ്ത സമ്മാനത്തിന് അർഹനായി. സവാദ് നാലകത്ത് നന്ദി രേഖപ്പെടുത്തി.