മേഘാലയ സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു

0
1276

റിയാദ്: പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പിച്ച് മേഘാലയ സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയ ശേഷം ഇഞ്ചുറി ടൈമിലാണ് മേഘാലയയുടെ ജയം.

പതിനാറാം മിനിറ്റില്‍ പരംജിത് സിംഗിലൂടെ പഞ്ചാബ് മുന്നിലെത്തിയതായിരുന്നു. മുപ്പത്തേഴാം മിനിറ്റില്‍ ഫിഗൊ സിന്‍ഡായ് തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഷീന്‍ സ്റ്റീവന്‍സന്‍ ഷോഖ്തുംഗാണ് മേഘാലയയുടെ വിജയ ഗോളടിച്ചത്. ആദ്യമായാണ് മേഘാലയ സെമി ഫൈനലില്‍ പോലുമെത്തുന്നത്. കര്‍ണാടക-സര്‍വീസസ് സെമിയിലെ വിജയികളുമായി മേഘാലയ ഫൈനലില്‍ ഏറ്റുമുട്ടും.

കേരളവും ബംഗാളും ഗോവയുമുള്‍പ്പെടെ മുന്‍നിര ടീമുകള്‍ സെമിയിലെത്താത്ത സാഹചര്യത്തില്‍ എട്ടു തവണ ചാമ്പ്യന്മാരും എട്ടു തവണ റണ്ണേഴ്‌സ്അപ്പുമായ പഞ്ചാബിനാണ് കിരീടസാധ്യത കല്‍പിക്കപ്പെട്ടത്. 
ഏഴുപത്താറാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ കേരളം ഇല്ലാത്തത് മത്സരങ്ങളുടെ പൊലിമ കെടുത്തിയിട്ടുണ്ട്.
…..