റിയാദ്: 145 വ്യോമ സൈനീകരുൾപ്പെടെ ഇന്ത്യൻ വ്യോമസേനയുടെ എട്ട് യുദ്ധവിമാനങ്ങൾ സഊദി അറേബ്യയിലെത്തി.
അഞ്ച് മിറാഷ് വിമാനങ്ങൾ, രണ്ട് സി-17 വിമാനങ്ങൾ, ഒരു ഐഎൽ-78 ടാങ്കർ എന്നിവ റിയാദിലെ റോയൽ സൗദി എയർഫോഴ്സ് ബേസിൽ ഇറങ്ങി.
റോയൽ സൗദി എയർഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനും ഡിഫൻസ് അറ്റാഷെ കേണൽ ജി.എസും ഗ്രെവാളും മറ്റ് എംബസി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ഒരു ദിവസം മുഴുവൻ സൗദി അറേബ്യയിൽ ചെലവഴിച്ച ശേഷം, അടുത്ത ദിവസം കോബ്ര വാരിയേഴ്സ് 23 സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ സംഘം ബ്രിട്ടനിലേക്ക് പുറപ്പെട്ടു.
സ്വീകരണ യോഗത്തിൽ വ്യോമസേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സ്ഥാനപതി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വളർന്നുവരുന്ന ബന്ധത്തെ എടുത്തുപറഞ്ഞു.




