മക്ക: വിദേശങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ അനുവദിക്കുന്ന അവസാന തീയതി ദുൽഖഅ്ദ് 15 ആയിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ദുൽഖഅ്ദ 15 വരെയുള്ള ദിവസങ്ങളിൽ ഉംറ വിസ നേടുന്നവർക്ക് ദുൽഖഅ്ദ 28 വരെ സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഉംറ തീർഥാടകർ രാജ്യം വിടേണ്ട അവസാന ദിവസം ദുൽഖഅ്ദ 29 ആണ്.
ഈ വർഷം മുതൽ ഉംറ വിസ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്. സൗദിയിലെ മുഴുവൻ പ്രവിശ്യകളും നഗരങ്ങളും ചരിത്ര, മതകേന്ദ്രങ്ങളും സന്ദർശിക്കാനും തീർഥാടകർക്ക് സാധിക്കും.




