കൊച്ചി: പടക്കശാലയില്‍ വൻ സ്ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 3 കുട്ടികളുൾപ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു. പടക്കശാലാ കെട്ടിടം പൂർണമായും തകര്‍ന്നു.
വരാപ്പുഴയിലാണ് സംഭവം.
സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ 15 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നു പൊലീസ് പറഞ്ഞു.
വന്‍ ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായത്. പടക്ക നിര്‍മാണത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.




