സഊദിയിൽ സന്ദർശക വിസയില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു

0
2458

ദമാം: മലയാളി നഴ്സ് സഊദി അറേബ്യയില്‍ മരിച്ചു. കോട്ടയം പണിക്കരു വീട്ടിൽ ആശാ ജോർജ് (47) ആണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ മരണപ്പെട്ടത്. ഹൃദയാഘാതം മൂലമായിരുന്നു മരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദമാം അൽ സാമിൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വരുന്ന ബിനു ജോർജിന്റെ ഭാര്യയായ ആശ നേരത്തെ ദഹ്റാൻ മിലിട്ടറി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു.

സന്ദർശക വിസയിൽ കുടുംബവുമായി ദമാമിൽ കഴിയുന്നതിനിടയിലാണ് ഇന്നലെ ഹൃദയാഘാതം സംഭവിച്ചത്. മക്കളായ ജോഷ്വോ, ജോബ് എന്നിവർ നാട്ടിൽ വിദ്യാർഥികളാണ്. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക