സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ നാളെ….; ടിക്കറ്റുകൾ ഓൺ ലൈനിൽ വിതരണം ചെയ്ത് തുടങ്ങി

0
1620

റിയാദ്: സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ നാളെ റിയാദിൽ. ചരിത്രത്തിലാദ്യമായി സഊദി അറേബ്യയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ സെമിഫൈനൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഓൺ ലൈനിൽ വിതരണം ചെയ്ത് തുടങ്ങി.

റിയാദിൽ മാർച്ച് 1, 4 തീയതികളിൽ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

താഴെ നൽകിയ ലിങ്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം: www.ticketmx.com/en/d/3165/76th…

ഇന്ത്യൻ ഫുട്ബോളിന് ഇതൊരു മഹത്തായ നിമിഷമാണ്. സെമിഫൈനലിൽ എത്തുന്ന നാല് സംസ്ഥാനങ്ങൾ സന്തോഷ് ട്രോഫി കിരീടത്തിനായി സഊദി അറേബ്യയിൽ പോരാടും.
കേരളമാണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ.