വാഹനപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സാമൂഹിക പ്രവർത്തകൻ സഊദിയിൽ നിര്യാതനായി

0
2243

ദമാം: തിരുവന്തപുരം മാറ്റാപ്പള്ളി സ്വദേശി മുഹമ്മദ് നജാം (63) ദമാമിൽ നിര്യാതനായി. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ദമാമിൽ ഒരു പ്രമുഖ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌ക്കാരിക കലാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ഒരാഴ്ച മുമ്പ് വാഹനപകടത്തിൽ സാരമായി പരിക്ക് പറ്റിയ ഇദ്ദേഹത്തെ അൽ ഖോബാറിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിദഗ്ധ  ചികിത്സ നടന്നു വരവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ പ്രശസ്ത സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫരുമായ സജ്‌ന നജാം. മക്കൾ നീമ നജാം, റിയ നജാം. കേരളത്തിന്റെ മുൻ ഡി.ജി.പി ഒ.എം ഖാദറിന്റെ മകനാണ് നജാം.