കുവൈറ്റിലെ മുൻ പ്രവാസി കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

0
1009

ദോഹ: കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു. പലാക്കിൽ മാളിയക്കൽ ഉസ്മാൻ കോയയാണ് ഖത്തറിൽ നിര്യാതനായത്. 64 വയസ് ആയിരുന്നു. മുൻ കുവൈത് പ്രവാസിയായിരുന്നു. ചെറിയ അറക്കൽ അബ്ദുള്ളക്കോയയുടെയും പലാക്കിൽ മാളിയക്കൽ മറിയം ബിയുടെയും മകനാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യ: കാളിയാരകം കുഞ്ഞിബി (കുഞ്ഞു). മകൾ: മറിയം. മരുമകൻ: സിഷാൻ ഉസ്മാൻ സ്രാങ്കിൻ്റകം.
സഹോദരങ്ങൾ: അബ്ദുറഹിമാൻ, മൂസ്സക്കോയ, ഇമ്പിച്ചാമിനബി, പരേതയായ കുഞ്ഞിബി. ഖബറടക്കം ഖത്തറിൽ തന്നെ നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക