കാമുകിമാരോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാക്കളെ മർദിച്ച കേസിൽ പ്രവാസികൾക്ക് ഒരു മാസം വീതം തടവും 10,000 ദിർഹം പിഴയും ശിക്ഷ

0
1616

ദുബൈ: കാമുകിമാരെ അപമര്യാദയായി കാണുകയും കമന്റ് ചെയ്യുകയും ചെയ്തെന്നാരോപിച്ച് നാല് യുവാക്കളെ മർദിച്ച കേസിൽ നാല് പ്രവാസികൾക്ക് ശിക്ഷ.

അറബ് വംശജരാണ് ഇവരെ മർദിച്ചതെന്ന് കോടതി രേഖകളിൽ പറയുന്നു. വടികളും കത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം. മർദനമേറ്റവരുടെ പരുക്ക് ഗുരുതരമാണ്.

മർദനമേറ്റ അറബികൾ രാത്രി ഏറെ വൈകി റോഡിലൂടെ നടക്കുമ്പോൾ പ്രതികളിൽ രണ്ടുപേരെ രണ്ടു സ്ത്രീകളോടൊപ്പം കണ്ടതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന സ്ത്രീകളെ അപമര്യാദയായി കാണുന്നത് പ്രതിക്ക് ഇഷ്ടപ്പെട്ടില്ല. രോഷാകുലരായ ഇവർ ഇക്കാര്യം ചോദിച്ച് യുവാവുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെ വസ്ത്രത്തിൽ ഒളിപ്പിച്ച കത്തി പുറത്തെടുത്ത് പ്രതി ഭീഷണിപ്പെടുത്തി. പിന്നീട് സുഹൃത്തുക്കളായ രണ്ടുപേരെ കൂടി അവിടെ വിളിച്ചുവരുത്തി എല്ലാവരും ചേർന്ന് യുവാവിനെ സ്ഥലത്ത് നിന്ന് മർദിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ കുറിച്ചും താമസസ്ഥലത്തെ കുറിച്ചും വിവരം ലഭിച്ചു. തുടർന്ന് ഇവിടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ആക്രമണത്തിൽ പങ്കെടുത്തതായി ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. താനും സുഹൃത്തുക്കളും പാർട്ടിയിൽ പങ്കെടുക്കാൻ പോയതാണെന്നും തങ്ങൾ പ്രശ്‌നത്തിന് തുടക്കമിട്ടതല്ലെന്നും ഇരകളിൽ ഒരാളാണ് ഇതിന് തുടക്കമിട്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

അന്വേഷണം പൂർത്തിയാക്കി കേസ് കോടതിക്ക് കൈമാറി. നാല് പ്രവാസികൾക്കും ഒരു മാസം വീതം തടവും 10,000 ദിർഹം പിഴയുമാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെയെല്ലാം യുഎഇയിൽ നിന്ന് നാടുകടത്തണമെന്നാണ് കോടതി ഉത്തരവ്.