ജിദ്ദ മുനിസിപ്പാലിറ്റി വിശദമായ സമഗ്ര ഗതാഗത സംവിധാനത്തിനായി സർവേ ആരംഭിക്കുന്നു

0
874

ജിദ്ദ: ഗതാഗത സംവിധാനത്തിന് ഭാവി പദ്ധതി രൂപീകരിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനുമായി ജിദ്ദ മുനിസിപ്പാലിറ്റി ഒരു ഫീൽഡ് സർവേ ആരംഭിക്കുന്നു.

വിശദമായ ഒരു സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും മറ്റും ജിദ്ദ മുനിസിപ്പാലിറ്റി എൻജിനീയറിങ് കൺസൾട്ടിങ്ങിൽ വിദഗ്ധരായ ഒരു കമ്പനിയുമായി കരാർ ചെയ്തിട്ടുണ്ട്.

ട്രാഫിക്ക് എണ്ണവും ജിദ്ദയ്ക്ക് അകത്തും പുറത്തുമുള്ള റോഡ് ശൃംഖലയുടെ എണ്ണവും ട്രാഫിക് വ്യാപ്തിയും അതിന്റെ ശേഷിയും അറിയുന്നതിനായി മുനിസിപ്പാലിറ്റി നടത്തുന്ന ഫീൽഡ് സർവേകൾ മാസങ്ങളോളം നീണ്ടുനിൽക്കും.

ഫീൽഡ് വർക്കിൽ ജനസംഖ്യയുടെ ദൈനംദിന ട്രാഫിക് ട്രിപ്പുകൾ സർവേ ചെയ്യുക എന്ന ലക്ഷ്യത്തോടെ വീടുകളിലെ കുടുംബങ്ങളുമായി അഭിമുഖം നടത്തുക, തുടർന്ന് ഈ ചലനങ്ങൾ സുഗമമാക്കുന്നതിന് ഭാവി പദ്ധതി തയ്യാറാക്കുക,ഓരോ യാത്രയുടെയും സമയദൈർഘ്യം കുറയ്ക്കുക എന്നിങ്ങനെയാണ് ലക്ഷം വെക്കുന്നത്.

സർവേ നടത്തുന്നതിനും പഠന ലക്ഷ്യം കൈവരിക്കുന്നതിന് ശരിയായ വിവരങ്ങൾ നൽകുന്നതിനും (ബിസിനസ് സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് കോർപ്പറേഷൻ) പ്രതിനിധികളുമായി സഹകരിക്കാൻ എല്ലാ ഏജൻസികളോടും പൗരന്മാരോടും താമസക്കാരോടും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.