കുവൈത്ത് സിറ്റി: രണ്ടു മക്കളെ കൊന്ന് മാതാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തമിഴ്നാട് സ്വദേശിയാണ് ഇവർ.
കുവൈത്തിൽ ഫഹാഹീൽ സൂഖ് അൽ സബാഹിലെ താമസ കെട്ടിടത്തിൽ ഇന്നലെ രാവിലെയാണ് സംഭവം.
യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോലീസ് ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മക്കൾ മരിച്ചുകിടക്കുന്നത് കണ്ടത്. കുവൈത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി.




