രണ്ടു ട്രക്കുകളിലായി ഒളിച്ചു കടത്തുകയായിരുന്ന വൻ മയക്കു മരുന്ന് ശേഖരം പിടികൂടി

0
1026

റിയാദ്: രണ്ടു ട്രക്കുകളിലായി ഒളിച്ചു കടത്തുകയായിരുന്ന 17000  നിരോധിത ഗുളികകൾ, 24 കിലോഗ്രാം മയക്കുമരുന്നു ശേഖരവും ബത്ത്ഹ അതിർത്തി ചെക്കു പോസ്റ്റിൽ കംസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.

ട്രക്കുകളുടെ ഫയർ സിലിണ്ടറുകളിലും വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒളിപ്പിച്ച നിലയിൽ പരിശോധനക്കിടെ കണ്ടെത്തുകയായിരുന്നു.

ആന്റിനാർകോട്ടിക് വകുപ്പിന്റെ സഹകരണത്തോടെ സൗദിയിൽ മയക്കുമരുന്ന് ശേഖരം സ്വീകരിക്കാൻ എത്തിയവരെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞതായി ടാക്‌സ് ആന്റ് കസ്റ്റംസ് വകുപ്പ് അറിയിച്ചു. മയക്കു മരുന്നുകളും നിരോധിത ഉൽപന്നങ്ങളും രാജ്യത്തേക്കു കടത്തുന്നതു തടയാനുള്ള ശ്രമത്തിൽ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച കസ്റ്റംസ് അതോറിറ്റി നിരോധിത വസ്തുക്കളും ടാക്‌സ് വെട്ടിപ്പും കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും  അറിയിച്ചു.
 

….