ദിവസങ്ങൾക്ക് മുമ്പ് ഭാര്യയും മക്കളും അടുത്തെത്തി, രണ്ട് ദിവസം കഴിഞ്ഞ് എലാവരും നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണം

0
3176

ദുബൈ: ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ്. സിതാരയുടെ ഭര്‍ത്താവ് കണ്ണൂർ തലശ്ശേരി സ്വദേശി വി. അബ്ദുള്‍ ഫഹീം (52) ദുബായില്‍ നിര്യാതനായി.

ദുബൈയില്‍ അല്‍മറായ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഫഹീം. നേരത്തെ 15 വര്‍ഷത്തോളം ജിദ്ദയില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി ജോലിചെയ്തിരുന്നു. ജിദ്ദയില്‍ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്നു.

10 ദിവസങ്ങള്‍ക്ക് മുമ്പാണ് എസ്. സിതാരയും മക്കളും ദുബായിലെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മടങ്ങാനിരിക്കെയാണ് ഫഹീമിന്റെ മരണം. പിതാവ്: ബാറയില്‍ അബൂട്ടി, മാതാവ്: ഓ.വി. സാബിറ, മക്കള്‍: ഗസല്‍, ഐദിന്‍, സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കോണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.