റിയാദ്: സഊദി അറേബ്യയിലെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതി.
ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ സൗദി വാട്ടർ സ്‌പോർട്‌സ് ആൻഡ് ഡൈവിംഗ് ഫെഡറേഷനും നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫും സംയുക്തമായി ഒപ്പുവച്ചു.
കടലിന്റെയും തീരദേശ പരിസ്ഥിതിയുടെയും പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങളും കാമ്പെയ്‌നുകളും നടത്തുക, അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും സംയുക്ത പ്രതികരണങ്ങൾ ഏകോപിപ്പിക്കുക എന്നിവ ധാരണാപത്രത്തിൽ ഉൾപ്പെടുന്നു.
വേട്ടയാടൽ, നിയമവിരുദ്ധമായ ഡ്രൈവിംഗ് പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികൃതർ സമ്മതിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കര, സമുദ്ര സമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ കരാർ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധർ പറഞ്ഞു.




