റിയാദ്: റിയാദിൽ പൊടിക്കാറ്റിന് സാധ്യത. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു.
അഫ്ലാജ്, അൽഖർജ്, ദിലം, സുലൈൽ, വാദി ദവാസിർ, ഹരിഖ്, ദരിയ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കാം. തുറൈഫിൽ ഒരു ഡിഗ്രി സെൽഷ്യസാണ് ഇന്നത്തെ കുറഞ്ഞ താപനില. അറാർ 2, മക്ക 30, മദീന 25, റിയാദ് 24, ജിദ്ദ 28 എന്നിങ്ങനെയും രേഖപ്പെടുത്തി.
വടക്കൻ അതിർത്തി, അൽജൂഫ്, ഹായിൽ, കാസിം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.




