മലയാളി ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി

0
1730

മക്ക: മലയാളി ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി. മലപ്പുറം തിരൂരങ്ങാടി പാലമടത്തിൽ ചിന മഹല്ല്  ലക്ഷം വീട് സ്വദേശി, പരേതനായ കല്ലുവീട്ടിൽ അവറുവിന്റെ ഭാര്യ കുഞ്ഞിപാത്തുട്ടി(73) യാണ് മരിച്ചത്.

മക്കൾ: റംല, അസ്മാബി, ഖദിജ, സൗജത്ത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ മറവുചെയ്യും. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നുണ്ട്.