കുട്ടമ്പൂർ ദാറുൽ ഹിദായ ജിദ്ദ ചാപ്റ്റർ നിലവിൽ വന്നു

ജിദ്ദ: കോഴിക്കോട് ജില്ലയിലെ പ്രമുഖ മത – ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമിക്ക് ജിദ്ദ ചാപ്റ്റർ രൂപീകരിച്ചു. ഷറഫിയ്യ ഹോട്ടലിൽ വെച്ച് നടന്ന സ്നേഹ സംഗമം പരിപാടിയിൽ വെച്ചാണ് ജിദ്ദ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്. പരിപാടി എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. വിജ്ഞാന സമ്പാദനത്തിന് ഏറെ പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം എന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുർആനിന്റ ആദ്യ വചനം വായിക്കുക എന്ന കല്പനയാണെന്നും ചൈനയിൽ പോയെങ്കിലും നിങ്ങൾ വിദ്യ നേടണമെന്നാണ് പ്രവാചക കല്പനയെന്നും തങ്ങൾ പറഞ്ഞു.

പരിപാടിയിൽ സൽമാൻ അൻവരി അധ്യക്ഷത വഹിച്ചു. ദാറുൽ ഹിദായ പ്രിൻസിപ്പൽ കെ. പി ഇബ്‌റാഹീം ഫൈസി, പ്രമുഖ വാഗ്മിയും സമസ്ത നേതാവുമായ അബ്ദുറസാഖ്‌ എന്നിവർ സ്ഥാപനത്തിന്റെ ചരിത്രവും ഭാവി പദ്ധതികളും വിശദീകരിച്ചു സംസാരിച്ചു.

എസ്. ഐ. സി മക്ക പ്രൊവിന്‍സ്‌ കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എസ്. ഐ. സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സയ്യിദ് അന്‍വര്‍ തങ്ങള്‍, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംഗമത്തിൽ വെച്ച് ദാറുൽ ഹിദായ ജിദ്ദ ചാപ്റ്റർ ഭാരവാഹികളെ അബ്ദു റസാഖ്‌ ബുസ്താനി പ്രഖ്യാപിച്ചു.

ഭാരവാഹികൾ: ഉസ്മാന്‍ എടത്തില്‍ (ചെയര്‍മാന്‍), മുഹമ്മദ്‌ റാഫി ആറങ്ങാട്ട് (പ്രസിഡണ്ട്‌), കെ. പി ബഷീര്‍ വീര്യമ്പ്രം (ജനറൽ സെക്രട്ടറി), ഷംസീര്‍ വള്ളിയോത്ത് (ട്രഷറര്‍), സലിം മലയില്‍, അബ്ദുല്ല ചീക്കിലോട് (വൈസ് പ്രസിഡണ്ടുമാര്‍ ), കെ. വി അജ്മല്‍ വീര്യമ്പ്രം (ഓര്‍ഗനൈസിങ് സെക്രട്ടറി), ലത്തീഫ് പൂനൂര്‍ (വര്‍കിംഗ് സെക്രട്ടറി), മുഹമ്മദ്‌ ഓമശ്ശേരി, വി. കെ കബീർ വീര്യമ്പ്രം ( ജോ. സെക്രട്ടറിമാർ)
മെമ്പർമാർ: എൻ. വി മുഹമ്മദലി കുട്ടമ്പൂര്‍, തഹ്ദീർ വടകര, ശരീഫ് കുട്ടമ്പൂര്‍, നിസാർ മടവൂർ, മന്‍സൂര്‍ കുട്ടമ്പൂര്‍, അബ്ദു റഹീം പകലേടത്ത്, അസ്കർ കൊടവന മാങ്കാവ്, ജസീൽ വീര്യമ്പ്രം, ഷബീർ അലി കോഴിക്കോട് സിറ്റി, കെ. ടി മുഹമ്മദ്‌ വീര്യമ്പ്രം, ഖാലിദ് പാളയാട്ട്.

പരിപാടിയിൽ കെ. പി ബഷീര്‍ വീര്യമ്പ്രം സ്വാഗതവും മുഹമ്മദ്‌ റാഫി ആറങ്ങാട്ട് നന്ദിയും പറഞ്ഞു.