സഊദിയിൽ വിവാഹ മോചന രേഖകള്‍ പരസ്യപ്പെടുത്തിയാൽ അഞ്ചു ലക്ഷം റിയാല്‍ വരെ പിഴ

0
1113

റിയാദ്: സഊദിയിൽ വിവാഹ മോചന രേഖകള്‍ പരസ്യപ്പെടുത്തിയാൽ അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നും അഭിഭാഷക ബയാന്‍ സഹ്‌റാന്‍ പറഞ്ഞു.

വിവാഹ മോചിതയെന്നോ, വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നോ ആയി ഭര്‍ത്താവും ഭാര്യയും സാമൂഹിക സ്റ്റാറ്റസില്‍ മാറ്റം വരുത്തുന്നത് അനുവദനീയമാണ്. എന്നാല്‍ ഇതോടൊപ്പം ചിലര്‍ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന കുറ്റകരമായ ചില പ്രവൃത്തികള്‍ ചെയ്യുന്നു. പേരുകള്‍ പരാമര്‍ശിക്കല്‍, രണ്ടാം കക്ഷിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം നിയമ വിരുദ്ധമാണ്.

എതിര്‍കക്ഷിയെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വിവാഹ മോചന രേഖകള്‍ പരസ്യപ്പെടുത്തുന്നത് തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നും ബയാന്‍ സഹ്‌റാന്‍ പറഞ്ഞു.