റിയാദ്: നിശ്ചയിച്ച ഗഡുക്കൾ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ ബുക്കിംഗ് റദ്ദാകുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു.
പണമടയ്ക്കാത്തതിന്റെ പേരിൽ ബുക്കിംഗ് കാൻസൽ ആയവർ മന്ത്രാലയ വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്ലിക്കേഷൻ വഴിയോ വീണ്ടും ബുക്ക് ചെയ്യണം.
ഹാജിമാരുടെ താമസ സൗകര്യമില്ലാത്ത നഗരങ്ങൾ തെരഞ്ഞെടുക്കാമെങ്കിലും നിശ്ചയിച്ച സ്ഥലങ്ങളിലേക്ക് പിന്നീട് എത്താനുള്ള ചെലവ് അവർ തന്നെ വഹിക്കേണ്ടിവരും -മന്ത്രാലയം വ്യക്തമാക്കി.




