റിപ്പബ്ലിക് ഓഫർ; ഇന്ത്യ സെക്ടറിലേക്കുള്ള ഗോ ഫസ്റ്റ് വിമാന ടിക്കറ്റ് നിരക്കിളവ് ഇന്നു കൂടി

0
1345

അബുദാബി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോ ഫസ്റ്റ് യുഎഇ–ഇന്ത്യ സെക്ടറിൽ പ്രഖ്യാപിച്ച വിമാന ടിക്കറ്റ് നിരക്കിളവിന് ഇന്നു കൂടി ബുക്ക് ചെയ്യാം.

അബുദാബിയിൽ നിന്ന് കൊച്ചി, കണ്ണൂർ, ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ദുബായിൽനിന്ന് കണ്ണൂരിലേക്കുമുള്ള യാത്രയ്ക്ക് 301 ദിർഹമാണ് കുറഞ്ഞ നിരക്ക്. ഇന്നു രാത്രി 12 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിച്ചും. ഈ ടിക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി 12 മുതൽ സെപ്റ്റംബർ 30 വരെ യാത്ര ചെയ്യാമെന്ന് ഗോ ഫസ്റ്റ്  അറിയിച്ചു