ഇൻഡിഗോ കോഴിക്കോട് – ജിദ്ദ സെക്ടർ പുതിയ സർവീസ് മാർച്ച് 26 മുതൽ

0
2281

ജിദ്ദ: ഇൻഡിഗോ കോഴിക്കോട് ജിദ്ദ സെക്ടറിൽ പുതിയ നേരിട്ടുള്ള സർവീസ് മാർച്ച് 26 മുതൽ സർവീസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് പുലർച്ചെ 12.40ന് പുറപ്പെടുന്ന വിമാനം 9ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്നുള്ള വിമാനം രാത്രി 8.30നാണ്. ഈ വിമാനം രാത്രി 11.40ന് ജിദ്ദയിലെത്തും.

സേവർ, ഫ്ലക്സി പ്ലസ്, സൂപ്പർ 6ഇ എന്നിങ്ങനെ മൂന്ന് പാക്കേജുകളുണ്ട്. സേവർ, ഫ്ലക്സി പ്ലസ് എന്നിവയ്ക്ക് 7 കിലോ ഹാൻഡ് ബാഗിന് പുറമെ 30 കിലോഗ്രാം ലഗേജും അനുവദിക്കും. എന്നാൽ സൂപ്പർ 6ഇ പാക്കേജിൽ 7 കിലോ ബാഗേജിന് പുറമെ 40 കിലോയാണ് ബാഗേജ് അലവൻസ്.